തിരുവനന്തപുരം: വേളിയിൽ ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തൊഴിലാളി പ്രഫുൽ കുമാറിൻറെ പോസ്റ്റുമോർട്ടം നാളെ നടക്കും. പോസ്റ്റുമോർട്ടത്തിന് മുമ്പുള്ള കൊവിഡ് പരിശോധിയിൽ പ്രഫുൽകുമാറിൻറെ ഫലം പോസ്റ്റീവായിരുന്നു. 

കൊവിഡ് ഫലത്തിൽ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചെത്തിയതോടെയാണ് വീണ്ടും  സ്രവപരിശോധന നടത്താൻ തീരുമാനിച്ചത്. പൊലീസും ഫാക്ടറിമാനേജുമെൻറും ചേർന്ന് അട്ടിമറിക്ക് ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. ഇതേ തുടർന്ന് വീണ്ടും സ്രമെടുത്ത് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്കായി അയച്ചു. നാളെ സ്രവഫലം വന്നതിന് ശേഷം മാത്രമേ പോസ്റ്റുമോർട്ടം നടത്തുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെയാണ് പ്രഫുലിനെ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തിയത്. ഫാക്ടറി മാനേജുമെൻറ് പ്രഫുലിനെ അപായപ്പെടുത്തിയെന്നായിരുന്നു യൂണിയനുകളുടെ ആരോപണം.
 

Read Also: പൂട്ടിയ ക്ലേ കമ്പനിയിൽ തൊഴിലാളി ആത്മഹത്യ ചെയ്ത നിലയിൽ, പട്ടിണി മൂലമെന്ന് സമരക്കാർ...