പ്ലസ് ടു പരീക്ഷ മാർക്ക് പരിഗണിക്കരുത് എന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷനും വിദ്യാർഥികളും അടക്കമുള്ളവരാണ് ഈ ആവശ്യമുന്നയിച്ച് ഹർജി നൽകിയത്. 

കൊച്ചി: പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം അടിസ്ഥാനമാക്കി ആയിരിക്കണം എൻജിനീയറിങ് അടക്കമുള്ള പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പ്ലസ് ടു പരീക്ഷ മാർക്ക് പരിഗണിക്കരുത് എന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷനും വിദ്യാർഥികളും അടക്കമുള്ളവരാണ് ഈ ആവശ്യമുന്നയിച്ച് ഹർജി നൽകിയത്. സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാർഥികൾക്ക് ഇംപ്രൂവ്മെന്റ് പരീക്ഷയുടെ റിസൾട്ട് വരുന്ന മുറയ്ക്ക് അപ്ലോഡ് ചെയ്യാൻ അവസരം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona