യുഡിഎഫിനൊപ്പം നിന്നവർ അവരെ കൈവിട്ടു. യുഡിഎഫ് കൺവീനർ ചെരിപ്പുമായി ജോസ് കെ മാണിയുടെ പിന്നാലെ പോയി. 

തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചര്‍ച്ചയിൽ യുഡിഎഫിന്‍റെയും കോൺഗ്രസിന്‍റെയും ജന വഞ്ചന തുറന്ന് കാട്ടാൻ സർക്കാരിന് കഴിഞ്ഞെന്ന് ഇപി ജയരാജൻ .വീണ് കിടക്കുകയാണ് പ്രതിപക്ഷം. ഉന്നയിച്ച എല്ലാ കാര്യത്തിനും സര്‍ക്കാര്‍ മറുപടി നൽകിയിട്ടുണ്ട്. പ്രതിപക്ഷം സ്പിക്കറെ നിലവാരം വിട്ട് തെറി പറഞ്ഞെന്നും ഇപി ജയരാജൻ കുറ്റപ്പെടുത്തി. 

ഒപ്പം നിന്നിരുന്നവരെല്ലാം യുഡിഎഫിനെ കൈവിടുകയാണ്. യുഡിഎഫ് കൺവീനർ ചെരിപ്പുമായി ജോസ് കെ മാണിയുടെ പിന്നാലെ പോയി. എന്നിട്ടും കേരളാ കോൺഗ്രസ് യുഡിഎഫ് വിട്ടു. രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മ ആരുമായും ഇല്ലെന്നും ഇപി ജയരാജൻ പറഞ്ഞു. ജോസ് വിഭാഗം നിലപാട് വ്യക്തമാക്കിയ ശേഷം കൂടുതൽ പ്രതികരണങ്ങളെന്നും ഇപി ജയരാജൻ പ്രതികരിച്ചു. 

പെരിയ കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി നടപടി സർക്കാരിന് തിരിച്ചടിയല്ലെന്നും ഇപി ജയരാജൻ പ്രതികരിച്ചു.