നശീകരണ വാസനയുള്ള ഈ വഴി പ്രതിപക്ഷം ഉപേക്ഷിക്കണം. വികസനം ഇല്ലാതെ കേരളം മുരടിച്ചു പോകണം എന്നാണോ പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു
തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി വ്യവസായ മന്ത്രി ഇപി ജയരാജൻ. കേരളത്തിലേത് പാര വെക്കുന്ന പ്രതിപക്ഷമാണെന്നും ഇ- ബസ് പദ്ധതിക്ക് പ്രതിപക്ഷം പാര വെക്കുകയാണെന്നും ജയരാജൻ പറഞ്ഞു. നശീകരണ വാസനയുള്ള ഈ വഴി പ്രതിപക്ഷം ഉപേക്ഷിക്കണം. വികസനം ഇല്ലാതെ കേരളം മുരടിച്ചു പോകണം എന്നാണോ പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതേ സമയം പ്രതിപക്ഷത്തെ വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. നാട്ടുകാർക്ക് നല്ലത് ചെയ്താലും പ്രതിപക്ഷത്തിന് എതിർപ്പ് മാത്രമാണ്. സൗജന്യമായി നൽകുന്ന ഓണക്കിറ്റിൽ ശർക്കര കുറഞ്ഞെന്ന് വരെ വിവാദമുണ്ടാക്കുന്നത് എന്നും മന്ത്രി ന്യായീകരിച്ചു.
