തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊന്ന സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ വിമര്‍ശനവുമായി ഇപി ജയരാജൻ. ഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന നയം സര്‍ക്കാരിനില്ല. ഉദ്യോഗസ്ഥര്‍ക്ക് തെറ്റ് പറ്റിയെങ്കിൽ കര്‍ശന നടപടി ഉണ്ടാകുമെന്നും ഇപി ജയരാജൻ പറഞ്ഞു. 

കേരള സമൂഹത്തിന് തന്നെ അപമാനമാണ് ശ്രീറാം വെങ്കിട്ടരാമൻ എന്നും ഇപി ജയരാജൻ പറഞ്ഞു. ധാര്‍മ്മികതയുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോകാനാണ് ശ്രീറാം തയ്യാറാകേണ്ടതെന്നും മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.