സംഭവത്തിൽ സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്ന് പറഞ്ഞ ജയരാജൻ അത്തരത്തിലുള്ള പ്രചരണങ്ങൾ അന്വേഷണത്തെ വഴിതിരിച്ചു വിടാനെ സഹായിക്കുള്ളൂവെന്നും അഭിപ്രായപ്പെട്ടു. 

കണ്ണൂർ: തലശ്ശേരി എരഞ്ഞോളിയിൽ വൃദ്ധൻ ബോംബ് പൊട്ടി മരിച്ച സംഭവത്തിൽ സമ​ഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കോൺഗ്രസിനും ബിജെപിയ്ക്കും സ്വാധീനമുള്ള പ്രദേശത്താണ് സ്ഫോടനം ഉണ്ടായതെന്നും പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലും നേരത്തെ സ്ഫോടനം ഉണ്ടായിട്ടുണ്ടെന്നും എം വി ജയരാജൻ ചൂണ്ടിക്കാട്ടി. സംഭവത്തിൽ സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്ന് പറഞ്ഞ ജയരാജൻ അത്തരത്തിലുള്ള പ്രചരണങ്ങൾ അന്വേഷണത്തെ വഴിതിരിച്ചു വിടാനെ സഹായിക്കുള്ളൂവെന്നും അഭിപ്രായപ്പെട്ടു.

YouTube video player