കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റൻ്റ് ലേബ‍ർ കമ്മീഷണറെ വിജിലൻസ് പിടികൂടി

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റൻറ് ലേബർ കമ്മീഷണർ പിടിയിലായി. ഉത്തർപ്രദേശ് സ്വദേശി അജിത് കുമാറാണ് പിടിയിലായത്. ബി.പി.സി.എൽ കമ്പനിയിൽ ലേബർ തൊഴിലാളികളെ കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിൽ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. ഈ ഓഫീസിലും അജിത് കുമാറിൻ്റെ കൊച്ചിയിലെ വീട്ടിലും വിജിലൻസ് പരിശോധന തുടരുകയാണ്.

YouTube video player