Asianet News MalayalamAsianet News Malayalam

'ഏറ്റവും വലുത്, പ്രത്യേകതകളേറെ...'; ഡയാലിസിസ് ബ്ലോക്ക് പ്രവര്‍ത്തനം ഇന്ന് മുതല്‍

നൂതന സംവിധാനങ്ങളോട് കൂടിയ പുതിയ ഡയാലിസിസ് ബ്ലോക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

ernakulam general hospital dialysis block inauguration joy
Author
First Published Jan 19, 2024, 8:41 AM IST

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് ബ്ലോക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. നൂതന സംവിധാനങ്ങളോട് കൂടിയ പുതിയ ഡയാലിസിസ് ബ്ലോക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. 54 ഡയാലിസിസ് മെഷീനുകള്‍ക്കൊപ്പം 54 കൗച്ചുകള്‍, മള്‍ട്ടി പാരമോണിറ്ററുകള്‍, ആറ് നഴ്‌സിംഗ് സ്റ്റേഷനുകള്‍, മൂന്ന് ഹെല്‍പ് ഡെസ്‌കുകള്‍, 12 സ്‌ക്രബ്ബ് ഏരിയകള്‍, 300 ഡയലൈസറുകള്‍, സ്റ്റോര്‍ റൂം തുടങ്ങി എല്ലാം കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് പി രാജീവ് പറഞ്ഞു. 

'കിടക്കയും ബെഡ് സൈഡ് ലോക്കറും കാര്‍ഡിയാക് ടേബിളും മോണിറ്ററും ഡയാലിസിസ് മെഷീനും അടങ്ങുന്നതാണ് ഒരു യൂണിറ്റ്. മൂന്ന് റോട്ടറി ക്ലബ്ബുകളുടെയും കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെയും സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് യൂണിറ്റുകള്‍ സജ്ജമാക്കിയത്. ലിഫ്റ്റും കേന്ദ്രീകൃത എസി സംവിധാനവും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഒരുക്കിയത്.' ഒപ്പം കെട്ടിട നിര്‍മ്മാണത്തില്‍ ആശുപത്രിയുടെ തനത് വികസനഫണ്ടില്‍ നിന്നും ഹൈബി ഈഡന്‍ എം.എല്‍.എയായിരുന്ന ഘട്ടത്തിലെ എംഎല്‍എ ഫണ്ടില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി രാജീവ് അറിയിച്ചു. 

'ഇന്ത്യയില്‍ ആദ്യമായി ജില്ലാ ജനറല്‍ ആശുപത്രി വിഭാഗത്തില്‍ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയയും, കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയയും നടത്തിയ എറണാകുളം ജനറല്‍ ആശുപത്രിയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റും സജ്ജമായിരിക്കുന്നു. വൃക്ക രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി ഹീമോ ഡയാലിസിസും, പെരിട്ടോണിയല്‍ ഡയാലിസിസും, റീനല്‍ ട്രാന്‍സ്പ്ലാനറ്റേഷനും സാധ്യമാക്കി ഒരു സമഗ്ര നെഫ്രോളജി പാക്കേജ് ഈ ആശുപത്രിയില്‍ യാഥാര്‍ഥ്യമായിരിക്കുന്നു.' തുടക്കത്തില്‍ മൂന്നു ഷിഫ്റ്റുകളിലായി 162 പേര്‍ക്ക് ഒരു ദിവസം ഹീമോ ഡയാലിസിസിനു  വിധേയമാകാവുന്നതാണെന്നും മന്ത്രി രാജീവ് പറഞ്ഞു. 

'കാളയെ കൊണ്ട് ജീവനുള്ള കോഴിയെ തീറ്റിച്ചു'; യുട്യൂബര്‍ക്കെതിരെ കേസ്, വീഡിയോ 
 

Latest Videos
Follow Us:
Download App:
  • android
  • ios