സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ കൂരിരുട്ടിൽ സ്റ്റേഷനിൽ നിന്ന് ദൂരെ മാറി ട്രെയിനിൽ നിന്ന് ഇറങ്ങി

കൊച്ചി: എറണാകുളം - ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിൻ സ്റ്റേഷനിൽ നിര്‍ത്താതെ മുന്നോട്ട് പോയി. ഇന്ന് രാത്രിയിൽ ചൊവ്വര സ്റ്റേഷനിൽ നിര്‍ത്താതെയാണ് ട്രെയിൻ മുന്നോട്ട് പാഞ്ഞത്. ആലുവയ്ക്ക് അടുത്തുള്ള ചെറിയ സ്റ്റേഷനിൽ ഇറങ്ങാൻ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് ഇറങ്ങാനോ ചൊവ്വരയിൽ നിന്നുള്ള യാത്രക്കാര്‍ക്ക് ട്രെയിനിൽ കയറാനോ കഴിഞ്ഞില്ല. സ്റ്റേഷനിലെ ജീവനക്കാരൻ ട്രെയിനിനു പിന്നിലെ ഗാർഡിനെ വിവരം ധരിപ്പിച്ച ശേഷമാണ് തെറ്റ് മനസിലായത്. ഇതോടെ ട്രെയിൻ പിന്നോട്ടെടുത്തു. ഇതിനിടെ അങ്കലാപ്പിലായ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ കൂരിരുട്ടിൽ ഒരു കിലോമീറ്റര്‍ ദൂരെ മാറി ട്രെയിനിൽ നിന്ന് ഇറങ്ങി. പിന്നീടാണ് ട്രെയിൻ പിന്നോട്ടെടുത്തത്. കൂരിരുട്ടിൽ ദൂരെ ഇറങ്ങിയ യാത്രക്കാരിൽ പലര്‍ക്കും ട്രെയിൻ പിന്നോട്ടെടുത്തപ്പോൾ തിരികെ കയറാനുമായില്ല. രാത്രി 8.25 ഓടെയാണ് പിന്നീട് ട്രെയിൻ സ്റ്റേഷനിൽ എത്തിയത്. ട്രെയിൻ വൈകിയാണ് പിന്നീട് സ‍ര്‍വീസ് നടത്തിയത്..

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്