മര്‍ദനത്തില്‍ പരിക്കേറ്റ കോളേജിലെ അധ്യാപകൻ നിസാമുദ്ദീനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനെ വിദ്യാര്‍ത്ഥി കയ്യേറ്റം ചെയ്തു. മൂന്നാം വര്‍ഷ ബിഎ അറബിക് വിദ്യാര്‍ത്ഥിയാണ് ഇതേ ഡിപ്പാര്‍ട്ട്മെന്‍റിലെ അധ്യാപകനെ മര്‍ദിച്ചത്. കോളേജിലെ അധ്യാപകൻ നിസാമുദ്ദീനുനേരെയാണ് അതിക്രമം ഉണ്ടായത്. പിറകില്‍നിന്ന് കയ്യേറ്റം ചെയ്തശേഷം മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കുത്തിയെന്നാണ് അതിക്രമത്തിനിരയായ അധ്യാപകൻ പറയുന്നത്. കയ്യേറ്റം ചെയ്ത വിദ്യാര്‍ത്ഥിയുടെ രണ്ടാം വര്‍ഷം ക്ലാസിലെ അധ്യാപകനായിരുന്നു നിസാമുദ്ദീന്‍. ഇന്‍റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമായിരിക്കും അതിക്രമത്തിന് കാരണമെന്നും അധ്യാപകന്‍ നിസാമുദീന്‍ പറഞ്ഞു. ഹാജര്‍ കുറവായതുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കം ഉണ്ടായിരുന്നതായും നിസാമുദ്ദീന്‍ പറഞ്ഞു.
മര്‍ദനത്തില്‍ പരിക്കേറ്റ അധ്യാപകനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

'ആക്രമണത്തിന് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വം നൽകി', ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ; വാദം പൂ‍ർത്തീയായി

Asianet News Live | Malayalam News Live | PM Modi | Suresh Gopi | Election 2024 | #Asianetnews