പാലക്കാട് കഞ്ചിക്കോട് ദേശീയ പാതയിൽ ബൈക്കിടിച്ച് വയോധികക്ക് ദാരുണാന്ത്യം. 65 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് മരിച്ചത്.

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ദേശീയ പാതയിൽ ബൈക്കിടിച്ച് വയോധികക്ക് ദാരുണാന്ത്യം. 65 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കഞ്ചിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപം ദേശീയപാതയിൽ 11 മണിയോടെയായിരുന്നു സംഭവം. റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീയെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബൈക്കോടിച്ച യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയോധികയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming