തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ കണ്ടെത്തി. പാർക്കിന്‍റെ പുറകിലെ പ്രവേശന കാവടത്തിന് സമീപത്ത് നിന്നാണ് കടുവയെ കണ്ടെത്തിയത്. അഞ്ചു സംഘമായി തിരിഞ്ഞ് നടത്തിയ തിരച്ചിലിലാണ് കടുവയെ കണ്ടെത്തിയത്. മയക്കുവെടി വെച്ച് കടുവയെ പിടികൂടാനാണ് ശ്രമം.

വയനാട്ടിൽ നിന്നും പിടികൂടി നെയ്യാർ സഫാരി പാർക്കിൽ എത്തിച്ച പത്ത് വയസ് പ്രായമുള്ള പെൺകടുവയാണ് കൂട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. വയനാട് ചിതലത്ത് മേഖലയിലെ ആദിവാസി കോളനികളിൽ ഭീതി പ‍ട‍ർത്തിയ കടുവ മൂന്ന് ദിവസം മുൻപാണ് വനംവകുപ്പിന്‍റെ കെണിയിൽ വീണത്. ഇന്നലെ രാവിലെയാണ് കടുവ നെയ്യാർ സഫാരി പാർക്കിൽ എത്തിച്ചത്. ട്രീറ്റ്മെൻ്റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാ‍ർപ്പിച്ചത്. ഈ കൂടിൻ്റെ മേൽഭാ​ഗം പൊളിച്ചാണ് കടുവ രക്ഷപ്പെട്ടത്.