പഞ്ചാരക്കൊല്ലിയിൽ ലയത്തിന് പിന്നാമ്പുറത്ത് സ്ഥിരമായി കടുവയെത്തുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രിയിൽ പുറത്തിറങ്ങാൻ ഭയമാണെന്ന് തൊഴിലാളികൾ പറയുന്നു.
കൽപ്പറ്റ: കടുവാപ്പേടിയിൽ വയനാട്ടിലെ എസ്റ്റേറ്റ് മേഖലയിൽ തോട്ടത്തിലിറങ്ങാൻ ഭയന്ന് തൊഴിലാളികൾ. കടുവയെ കാണുന്നത് പതിവാണെന്ന് തൊഴിലാളികൾ പറയുന്നു. പഞ്ചാരക്കൊല്ലിയിൽ രാധയെ കടുവ കടിച്ചുകീറി കൊന്നതോടെയാണ് നാട്ടുകാരുടെ ഭീതി ഇരട്ടിച്ചത്. ഇരുട്ട് പരന്നാൽ പിന്നെ ലയത്തിന് പുറത്തിറങ്ങാൻ ഭയക്കുന്ന തൊഴിലാളികൾ പേടിച്ചരണ്ടാണ് പുലർച്ചെ തോട്ടത്തിൽ പണിക്കിറങ്ങുന്നത്.
പഞ്ചാരക്കൊല്ലിയിൽ ലയത്തിന് പിന്നാമ്പുറത്ത് കടുവയെത്തുന്നത് പതിവാണെന്ന് തൊഴിലാളികൾ പറയുന്നു. രാത്രിയിൽ പുറത്തിറങ്ങാൻ ഭയമെന്നാണ് തൊഴിലാളികൾ പറയുന്നത്. കുട്ടികളെ പുറത്ത് വിടാനും പുലർച്ചെ ജോലിക്കിറങ്ങാനും പേടിയാണ്. കടുവയുടെ സാന്നിധ്യമുള്ളതിനാൽ തോട്ടത്തിൽ ജോലിക്കെത്തുന്നത് വൈകിയാണെന്നും തൊഴിലാളികൾ പറയുന്നു. സംസ്ഥാന സഹകരണ വകുപ്പിന്‍റെ ഉടമസ്ഥതയിലുളള പ്രിയദർശിനി ടീ എസ്റ്റേറ്റ്. നൂറുകണക്കിന് തൊഴിലാളികളുണ്ട്. പുലർച്ചേ തന്നെ പണിക്കിറങ്ങിയിരുന്നവരാണ് പഞ്ചാരക്കൊല്ലിയിലെ എസ്റ്റേറ്റ് തൊഴിലാളികൾ. രാധയുടെ മരണത്തിന് പിന്നാലെ അവരെയും കടുവാപ്പേടി പിടികൂടിയിരിക്കുന്നു എന്നതാണ് വസ്തുത.
വടകരയിൽ കാർ ഇടിച്ച് 9വയസുകാരി കോമയിലായ സംഭവം; ഇൻഷുറൻസ് തുക തട്ടിയെടുത്ത കേസിൽ കുറ്റപത്രം അടുത്തയാഴ്ച
