Asianet News MalayalamAsianet News Malayalam

നവ കേരള സദസ്സിനായി ഏറ്റുമാനൂരിൽ കടകൾ തുറക്കരുതെന്ന നോട്ടീസ് പൊലീസ് പിൻവലിച്ചു

കടകൾ അടച്ചില്ലെങ്കിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾക്ക് കടയുടമകൾ ഉത്തരവാദികളായിരിക്കുമെന്ന് നോട്ടീസിൽ പൊലീസ് പറഞ്ഞിരുന്നു

Ettumanoor Nava kerala sadas police withdrew notice to shut down shops near stage kgn
Author
First Published Dec 12, 2023, 9:53 PM IST

കോട്ടയം: നവ കേരള സദസ്സിനായി ഏറ്റുമാനൂരിൽ കടകൾ തുറക്കരുതെന്ന നോട്ടീസ് പൊലീസ് പിൻവലിച്ചു. സംഭവം വാര്‍ത്തയായതോടെയാണ് പൊലീസ് നോട്ടീസ് പിൻവലിച്ചത്. കടകൾ തുറന്ന് പ്രവര്‍ത്തിക്കുന്നതിൽ പ്രശ്നമില്ലെന്നാണ് പുതിയ അറിയിപ്പ്. നവ കേരള സദസ്സ് നടക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന വിശദീകരണത്തോടെയാണ് കടകൾ തുറക്കരുതെന്ന് ആദ്യം പൊലീസ് ഉത്തരവിട്ടത്.

ഏറ്റുമാനൂരിൽ നവകേരള സദസ് നടക്കുന്ന വേദിക്കു ചുറ്റുമുള്ള കടകൾ നാളെ രാവിലെ 6 മുതൽ പരിപാടി തീരും വരെ അടച്ചിടാനായിരുന്നു ആവശ്യപ്പെട്ടത്. കോവിൽ പാടം റോഡ്, പാലാ റോഡ് എന്നിവിടങ്ങളിലെ വ്യാപാരികൾക്കാണ് പൊലീസ് നോട്ടീസ് നൽകിയത്. കടകൾ അടച്ചില്ലെങ്കിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾക്ക് കടയുടമകൾ ഉത്തരവാദികളായിരിക്കുമെന്ന് നോട്ടീസിൽ പൊലീസ് പറഞ്ഞിരുന്നു. ഈ നോട്ടീസാണ് വാര്‍ത്തയായതോടെ പൊലീസ് പിൻവലിച്ചത്.

Asianet News Live TV | Malayalam News | ഏഷ്യാനെറ്റ് ന്യൂസ്

Latest Videos
Follow Us:
Download App:
  • android
  • ios