Asianet News MalayalamAsianet News Malayalam

ഏറ്റുമാനൂർ ക്ഷേത്രത്തിലെ കീഴ്ശാന്തിക്ക് കൊവിഡ്, മേൽശാന്തിയെ ക്വാറൻ്റൈൻ ചെയ്തു

ഏറ്റുമാനൂ‍ർ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തി പുറപ്പെടാ ശാന്തിയാണ്. മേൽശാന്തിയുടെ അസാന്നിധ്യത്തിൽ ക്ഷേത്രത്തിൽ എത്തി ക‍‍ർമ്മങ്ങൾ നി‍ർവഹിക്കേണ്ട ചുമതല ഓണം തുരുത്ത് അരവിന്ദവേലി ഇല്ലത്തിലെ മൂത്ത നമ്പൂതിരിക്കാണ്. 

Ettumanoor temple junior priest confirms with covid
Author
Ettumanoor, First Published Jul 16, 2020, 9:35 PM IST

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ കീഴ്ശാന്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 15 മുതൽ അവധിയിലായിരുന്ന കീഴ്ശാന്തിക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. വിവാഹത്തോടനുബന്ധിച്ചാണ് ഇദ്ദേഹം ക്ഷേത്രജോലിയിൽ നിന്നും അവധി എടുത്തത്. എന്നാൽ അവധിയിൽ കഴിയുന്നതിനിടെ ഇദ്ദേഹം ഒരു ദിവസം മേൽശാന്തിയെ കാണാനെത്തിയിരുന്നു..  ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന മേൽശാന്തിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 

ഏറ്റുമാനൂ‍ർ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തി പുറപ്പെടാ ശാന്തിയാണ്. മേൽശാന്തിയുടെ അസാന്നിധ്യത്തിൽ ക്ഷേത്രത്തിൽ എത്തി ക‍‍ർമ്മങ്ങൾ നി‍ർവഹിക്കേണ്ട ചുമതല ഓണം തുരുത്ത് അരവിന്ദവേലി ഇല്ലത്തിലെ മൂത്ത നമ്പൂതിരിക്കാണ്. ഈ ആചാരം അനുസരിച്ച് ഇല്ലത്തെ സുരേഷ് നമ്പൂതിരിയാവും ഇനിയുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിലെ മേൽശാന്തിയുടെ ചുമതല വഹിക്കുക. 

കൊവിഡ് രോ​ഗം സ്ഥിരീകരിച്ച കീഴ്ശാന്തി ചേ‍ർത്തല സ്വദേശിയാണ്. ജൂൺ 28-നാണ് ഇദ്ദേഹം മേൽശാന്തിയെ വീട്ടിലെത്തി സന്ദ‍ർശിച്ചതെന്നാണ് വിവരം. ഇദ്ദേഹത്തിൻ്റെ പ്രതിശ്രുതവധു തമിഴ്നാട്ടിൽ വിദ്യാ‍ർത്ഥിയാണ്. വിവാഹത്തിനായി നാട്ടിലെത്തിയ ഈ യുവതിക്കൊപ്പം കീഴ്ശാന്തി കൊവിഡ‍് ടെസ്റ്റ് നടത്താനും മറ്റും ആശുപത്രിയിലേക്ക് പോയിരുന്നു. ഫലം വന്നപ്പോൾ പ്രതിശ്രുത വധുവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുട‍ർന്നാണ് കീഴ്ശാന്തിയെപരിശോധിച്ചതും കൊവിഡ് സ്ഥിരീകരിച്ചതും. 

Follow Us:
Download App:
  • android
  • ios