രണ്ട് തവണ കുഴൽമന്ദം എംഎൽഎയായിരുന്നു എം.നാരായണൻ 

കൊച്ചി: സിപിഎം നേതാവും മുൻ എംഎൽഎയുമായ എം.നാരായണൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ജില്ലാ ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രോഗം മൂർച്ചിച്ചതിനെ തുടർന്ന് എറണകുളത്തെ ആശുപത്രിയിലേക്ക് ശനിയാഴ്ച്ച രാത്രിയോടെ മാറ്റി. ഞായറാഴ്ച്ച രാവിലെ അഞ്ചോടെയാണ് മരിച്ചത്. ദീർഘകാലം സിപിഐഎം ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചു. രണ്ടു തവണ കുഴൽമന്ദം എംഎൽഎയായി. 

നിലവിൽ കുഴൽമന്ദം സിപിഎം ഏരിയ കമ്മിറ്റിയംഗമാണ്. കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗവും പാലക്കാട് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാനുമാണ്.