കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ജിൻസ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളും സുഹൃത്തുകളും ആരോപിക്കുന്നത്. 

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിലെ മുൻ സെക്യുരിറ്റി ജീവനക്കാരൻ ആത്മഹത്യ ചെയ്തതായി ആരോപണം. മണ്ണന്തല സ്വദേശി ജിൻസ് ജോസഫാണ് ആത്മഹത്യ ചെയ്തത്. എൻഎച്ച്എം വഴി മെഡിക്കൽ കോളേജിലെ സുരക്ഷാജീവനക്കാരനായി നിയമിതനായ ജിൻസിനെ നേരത്തെ സർക്കാർ പിരിച്ച് വിട്ടിരുന്നു. എന്നാൽ ജോലി ചെയ്തതിന് കിട്ടേണ്ട ആനുകൂല്യങ്ങൾ വൈകുന്നതിൽ ജിൻസ് പരാതിപ്പെട്ടിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ജിൻസ് ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുകൾ ആരോപിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)