ദില്ലി: ജൂലൈ മാസം നടക്കുന്ന കേരള എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയ്ക്ക് ബെംഗളൂരുവില്‍ പരീക്ഷാ കേന്ദ്രം വേണമെന്ന് മലയാളി വിദ്യാർത്ഥികളും രക്ഷിതാക്കളും. ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ജൂലൈ 16 നാണ് കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്ച്വർ, ഫാർമസി പ്രവേശന പരീക്ഷകൾ നടക്കുന്നത്.

ഡല്‍ഹി,മുംബൈ, ദുബായ് എന്നിവിടങ്ങളിലാണ് കേരളത്തിന് പുറത്ത് പരീക്ഷാ കേന്ദ്രങ്ങളുള്ളത്. എന്നാൽ കർണാടകത്തിലില്ല. സംസ്ഥാനാന്തര ട്രെയിന്‍ ബസ് സർവീസുകൾ തുടങ്ങാത്തതും ക്വാറന്‍റീന്‍ നിയന്ത്രണങ്ങളും നാട്ടിലെത്തി പരീക്ഷയെഴുതാന്‍ തടസമാണെന്ന് ബെംഗളൂരുവിലെ വിദ്യാർത്ഥികൾ പറയുന്നു. ബെംഗളൂരുവില്‍ പരീക്ഷാ കേന്ദ്രമനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ് മലയാളി വിദ്യാർത്ഥികളും രക്ഷിതാക്കളും.