Asianet News MalayalamAsianet News Malayalam

കരുനാ​ഗപ്പള്ളി റോഡരികിൽ കഞ്ചാവുചെടി; വേരോടെ പിഴുത് എക്സൈസ് -വീഡിയോ

പുഷ്പിക്കാന്‍ പാകമായ തരത്തിലുള്ള കഞ്ചാവു ചെടിയാണ് എക്സൈസ് വിഭാ​ഗം  കണ്ടെത്തിയത്.

Excise destroyed Cannabis plant in Karunagappally
Author
Karunagappally, First Published Apr 22, 2022, 6:27 PM IST

കൊല്ലം: കരുനാഗപ്പള്ളി റോഡരികിൽ കഞ്ചാവു ചെടി കണ്ടെത്തി. പുതിയകാവു ജങ്ഷനു പടിഞ്ഞാറ് വൈദ്യുതിപോസ്റ്റിനു സമീപത്തുനിന്നാണ് 90 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. പുഷ്പിക്കാന്‍ പാകമായ തരത്തിലുള്ള കഞ്ചാവു ചെടിയാണ് എക്സൈസ് വിഭാ​ഗം  കണ്ടെത്തിയത്. കരുനാഗപ്പള്ളി എക്സൈസ് സിഐയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എക്സൈസ് സിഐ ശിവപ്രസാദ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി എ അജയകുമാര്‍, അമ്പികേശന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ടി സജുകുമാര്‍, സിഇഒ മാരായ സന്തോഷ്, അനില്‍കുമാര്‍ , ഷാഡോ പ്രിവന്റീവ് ഓഫീസര്‍ എ അജിത്കുമാര്‍, ശ്രീകുമാര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്. 

 

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട, 1.06 കോടി പിടിച്ചു

കോഴിക്കോട് : കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട. ഒരുകോടി 6 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേരെ റെയിൽവേ പൊലീസ് പിടികൂടി. ദാദർ -തിരുനൽവേലി എക്സ്പ്രസിലാണ് ഇരുവരും എത്തിയത്. ആർപിഎഫ് ക്രൈം ഇന്റലിജൻസ് സ്‌ക്വഡാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സ്റേഷനിലെത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കും.

Follow Us:
Download App:
  • android
  • ios