ടാറ്റു ചെയ്യുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകുന്നെന്ന വിവരത്തെത്തുടർന്നാണ് നടപടി. മലപ്പുറം തിരൂരിലെ ടാറ്റൂ സ്ഥാനത്തിൽ 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ടാറ്റൂ (Tatoo) സ്ഥാപനങ്ങളിൽ എക്സൈസ് (Excise) പരിശോധന നടത്തുന്നു. ടാറ്റു ചെയ്യുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകുന്നെന്ന വിവരത്തെത്തുടർന്നാണ് നടപടി. മലപ്പുറം തിരൂരിലെ ടാറ്റൂ സ്ഥാനത്തിൽ 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു.
ഇന്നലെ കോഴിക്കോട് ജില്ലയിലെമ്പാടുമുള്ള ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ് പരിശോധന നടത്തിയിരുന്നു. 4 സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ 9 റേഞ്ചുകളിലാണ് പരിശോധന നടത്തിയത്. ലഹരിവസ്തുക്കൾ കണ്ടെത്തിയില്ലെന്നും എക്സൈസ് അറിയിച്ചു. തൃശ്ശൂർ ജില്ലയിലെ ടാറ്റൂ സ്ഥാപനങ്ങളിലും ഇന്നലെ റെയിഡ് നടന്നു. എന്നാൽ ലഹരിവസ്തുക്കൾ കണ്ടെത്തിയില്ല.
കൊച്ചിയിലെ ടാറ്റൂ കേന്ദ്രത്തിൽ യുവതികളോട് അപമര്യാദയായി പെരുമാറിയ സംഭവം പുറത്തുവന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു പരിശോധന.
Read Also: പാഴ്സലായി ലഹരിമരുന്നെത്തുന്നു; എല്‍എസ്‍ഡി പിടികൂടി, അയച്ചത് നെതര്‍ലന്‍റ്സില്‍ നിന്നും ഒമാനില്‍ നിന്നും
വിദേശത്ത് നിന്നും സംസ്ഥാനത്തേക്ക് പാഴ്സലായി ലഹരിമരുന്നെത്തുന്നു. തിരുവനന്തപുരത്തും (Trivandrum) കൊച്ചിയിലും (Kochi) നടത്തിയ പരിശോധനയില്‍ ലഹരിമരുന്ന് കണ്ടെത്തി. ഒമാനിൽ നിന്നും നെതർലന്‍റ്സില്‍ നിന്നും അയച്ച പാഴ്സലുകളില്‍ എത്തിയ എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തു. കോഴിക്കോട്, തിരുവനന്തപുരം സ്വദേശികള്‍ക്ക് വേണ്ടിയാണ് പാഴ്സലുകള്‍ എത്തിയത്. കോഴിക്കോട് സ്വദേശി ഫസലുവിനെ എക്സൈസ് പിടികൂടി. കൊച്ചി എക്സൈസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മാങ്കാവിലെ ഒരു വീട്ടിൽ നിന്നും ഇയാളെ പിടികൂടിയത്. ഇയാളുമൊത്ത് കൂടുതല്‍ ഇടങ്ങളില്‍ പരിശോധന തുടരുകയാണ്.
ഫസലു ലഹരി കടത്തു കേസുകളിൽ നേരത്തെയും പ്രതിയാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ ജയപാലൻ പറഞ്ഞു. വിദേശങ്ങളിൽ നിന്നും വരുന്ന പാഴ്‌സലുകളിൽ ലഹരി എത്തിക്കുന്നതിന് കുറിച്ച് വിശദമായ അന്വേഷണം നടത്തും. ഇതുവഴി ലഹരി എത്തുന്നത് വര്‍ധിക്കുന്നുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
ഇന്നലെ കൊച്ചിയിലെ തങ്ങളുടെ കൊറിയര്‍ സ്ഥാപനത്തില്‍ എത്തിയ രണ്ട് പാഴ്സലുകളെക്കുറിച്ച് ചില സംശയങ്ങള്‍ തോന്നിയതോടെ ഇവര്‍ എകസൈസുമായി ബന്ധപ്പെടുകയായിരുന്നു. എക്സൈസ് പാഴ്സലുകള്‍ കസറ്റഡിയില്‍ എടുത്ത് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. 50 എൽഎസ്ഡി സ്റ്റാമ്പുകള്‍ അടങ്ങിയ ഒരു പായക്കറ്റും അഞ്ചെണ്ണം വീതമുള രണ്ട് കവറുകളുമാണ് അതിലുണ്ടായിരുന്നത്. ഒരെണ്ണം നെതര്‍ലന്‍റ്സില്‍ നിന്നും ഒരെണ്ണം ഒമാനില്‍ നിന്നുമാണ് വന്നത്. തിരുവനന്തപുരത്ത് ഒരു വർഷത്തിനിടെ വന്നത് 56 പാഴ്സലുകളാണെന്നാണ് വിവരം. തിരുവനന്തപുരം സ്വദേശിക്കായി തിരച്ചില്‍ തുടരുകയാണ്.
