ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി. 

ഇടുക്കി: അടിമാലിയിൽ വനത്തിനുള്ളിൽ വാറ്റ് കേന്ദ്രം കണ്ടെത്തി എക്സൈസ്. ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. അടിമാലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മനൂപ്.വി.പിയുടെ നേതൃത്വത്തിൽ കുറത്തികുടി സെറ്റിൽമെന്റ് കരയിൽ വനത്തിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. 

ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സുരേഷ് കുമാർ.കെ.കെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) റോയിച്ചൻ.കെ.പി, സിവിൽ എക്സൈസ് ഓഫീസർ ആലം അസഫ് ഖാൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ബിന്ദു മോൾ.വി.ആർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശരത്.എസ്.പി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

READ MORE: 'നഴ്സ് തീപ്പെട്ടി ഉരച്ചു…പിഞ്ചുകുഞ്ഞുങ്ങളുണ്ടായിരുന്ന വാർഡ് കത്തിച്ചാമ്പലായി'; ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ