ഈ പണം തിരികെ കിട്ടിയില്ലെന്നും ജയരാജന്റെ മൊഴി, അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയിലാണ്  ഇഡി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നിർണായക മൊഴി. സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷന് ഗൾഫിൽ വെച്ച് 77 ലക്ഷം കൈമാറിയെന്ന് പ്രവാസി വ്യവസായി ജയരാജൻ ഇഡിക്ക് മൊഴി നൽകി. കരുവന്നൂർ കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായി ദുബായിൽ എത്തിയപ്പോഴാണ് പണം നൽകിയത്, അരവിന്ദാക്ഷന്റെ സാമ്പത്തിക ബുദ്ധിമുട്ടിനെപ്പറ്റി സതീഷ് പറഞ്ഞു. ഇങ്ങനെയാണ് പണം നൽകിയത്. സതീഷ് കുമാറിന്റ് സഹോദരന് ശ്രീജിത്തിന്റെ അക്കൗണ്ട് വഴിയാണ് പണം ഇവിടേക്ക് എത്തിച്ചത്. ഈ പണം തിരികെ കിട്ടിയില്ലെന്നാണ് ജയരാജന്റെ മൊഴി, അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയിലാണ് ഇഡി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രവാസി വ്യവസായി ജയരാജനെ ഇ ഡി മൊഴിയെടുത്ത് വിട്ടയച്ചു. കൊച്ചി ഓഫിസിൽ വെച്ചായിരുന്നു മൊഴി എടുക്കൽ. 

ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്, കേരളത്തിൽ 5 ദിവസം മഴയുണ്ടാകും