ജനകീയ പ്രതിഷേധങ്ങൾ ഇല്ലാതെ അരികൊമ്പനെ മാറ്റാനുള്ള നീക്കമാണ് സർക്കാറിൻ്റേതെന്ന് വനം മന്ത്രി
ഇടുക്കി : പറമ്പിക്കുളം അല്ലാതെ അരിക്കൊമ്പനെ വിടാൻ പകരം കണ്ടെത്തിയ സ്ഥലങ്ങളും അവിടുത്തെ പ്രശ്നങ്ങളും ഇന്ന് ഹൈക്കോടതിയെ ധരിപ്പിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഹൈക്കോടതിയിൽ വനംവകുപ്പ് പ്രതീക്ഷയർപ്പിക്കുന്നുവെന്നും ജനകീയ പ്രതിഷേധങ്ങൾ ഇല്ലാതെ അരികൊമ്പനെ മാറ്റാനുള്ള നീക്കമാണ് സർക്കാറിന്റേതെന്നും മന്ത്രി പറഞ്ഞു. ജനകീയ പ്രതിഷേധങ്ങൾ ഇല്ലാതെ അരികൊമ്പനെ മാറ്റാനുള്ള നീക്കമാണ് സർക്കാറിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പറമ്പിക്കുളത്തേക്ക് തന്നെ മാറ്റാൻ തീരുമാനിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. പെരിയാർ കടുവ സങ്കേതത്തിൽ വിടരുതെന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ പറഞ്ഞു.
Read More : അരിക്കൊമ്പനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രദേശവാസികൾ; ജനകീയ സമിതി ഇന്ന് സത്യഗ്രഹസമരത്തിന്
