അന്വേഷണത്തിനായി ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഏഴംഗ സമിതിയാണ് രൂപീകരിച്ചത്

തിരുവനന്തപുരം: പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ വിഷയത്തിൽ അന്വേഷണത്തിനായി വിദഗ്ദസമിതി രൂപീകരിച്ചു. ഫിഷറീസ് മന്ത്രി സജി ചെറിയാൻ നൽകിയ നിർദേശത്തെ തുടർന്ന് സംഭവത്തിൽ അന്വേഷണത്തിനായി ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഏഴംഗ സമിതിയാണ് രൂപീകരിച്ചത്. ഇത് സംബന്ധിച്ച ഉത്തരവും ഇറക്കി. അക്വാകൾച്ചർ ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിനു വർഗീസ് ചെയർമാനും രജിസ്ട്രാർ ഡോ. ദിനേശ് കെ കൺവീനറുമായ സമിതിയിൽ ഡോ. അനു ഗോപിനാഥ്‌, ഡോ. എം കെ സജീവൻ, ഡോ. ദേവിക പിള്ള, ഡോ. പ്രഭാകരൻ എം പി, എൻ എസ് സനീർ എന്നിവരാണ് മറ്റ് അംഗങ്ങൾ. മെയ് 24 നകം റിപ്പോർട്ട് നൽകാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പെരിയാറിലെ മത്സ്യക്കുരുതി; ചത്തമീനുകളുമായി മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ പ്രതിഷേധിച്ച് മത്സ്യക്കർഷകർ

അറിയിപ്പ് ഇപ്രകാരം

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുകയും മത്സ്യകൃഷി വ്യാപകമായി നശിക്കുകയും ചെയ്ത സംഭവത്തെപ്പറ്റി അന്വേഷിക്കാൻ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നൽകിയ നിർദേശത്തെ തുടർന്ന് ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഏഴംഗ സമിതി രൂപീകരിച്ചു ഉത്തരവായി. അക്വാകൾച്ചർ ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിനു വർഗീസ് ചെയർമാനും രെജിസ്ട്രാർ ഡോ. ദിനേശ് കെ കൺവീനറുമായ സമിതിയിൽ ഡോ. അനു ഗോപിനാഥ്‌, ഡോ.എം. കെ സജീവൻ, ഡോ.ദേവിക പിള്ള, ഡോ.പ്രഭാകരൻ എം. പി, എൻ. എസ് സനീർ എന്നിവരാണ് മറ്റ് അംഗങ്ങൾ. മെയ് 24 നകം റിപ്പോർട്ട് നൽകാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം