ബന്ദിപ്പൂർ തുരങ്കപാതയുടെ സാധ്യത പഠിക്കാൻ വിദ്ഗധ സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ. ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വർക്കിങ് ഗ്രൂപ്പും രൂപീകരിച്ചു.

സുൽത്താൻ ബത്തേരി: ബന്ദിപ്പൂർ തുരങ്കപാതയുടെ സാധ്യത പഠിക്കാൻ വിദ്ഗധ സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ. ഗതാഗത വകുപ്പിന്‍റെയും റെയില്‍ വകുപ്പിന്‍റെയും ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വർക്കിങ് ഗ്രൂപ്പും രൂപീകരിച്ചു. കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി പ്രിയങ്കഗാന്ധി എംപിയെ ആണ് ഇക്കാര്യം അറിയിച്ചത്. നിലമ്പൂർ - നഞ്ചൻകോട് റെയില്‍പാതക്ക് സമാന്തരമായി ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം മറികടക്കാൻ തുരങ്കപാത വേണമെന്ന ആവശ്യത്തിലാണ് നടപടി. വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ നാല് റോഡ് പദ്ധതികള്‍ക്കായി 105 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും പ്രിയങ്കഗാന്ധി എംപിയുടെ ഓഫീസ് അറിയിച്ചു.

YouTube video player