Explosion : പരപ്പ കോളിയാറിൽ കരിങ്കൽ ക്വാറിയിൽ സ്ഫോടനം: ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്
പരപ്പ കോളിയാറിൽ കരിങ്കൽ ക്വാറിയിൽ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കത്തുണ്ടി സ്വദേശി രമേശനാണ് മരിച്ചത്.

കാസർകോട്: പരപ്പ കോളിയാറിൽ കരിങ്കൽ ക്വാറിയിൽ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കത്തുണ്ടി സ്വദേശി രമേശനാണ് മരിച്ചത്. പനയാർക്കുന്ന് സ്വദേശി പ്രഭാകരൻ. ക്വാളിയാർ സ്വദേശി രമ എന്നിവർക്കാണ് പരിക്കേറ്റത്. ഇടിമിന്നലിൽ വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടം.
വൈകുന്നേരം നാലരയോടെ, നാഷണൽ മെറ്റൽസ് ക്വാറിയിലാണ് അപകടമുണ്ടായത്. വെടിമരുന്ന് നിറച്ചുവച്ച കരിങ്കൽ കുഴി ഇടിമിന്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more: BJP, LDF: എൽഡിഎഫിന്റെ പഞ്ചായത്തിൽ ബിജെപി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. വിതുര മണലയം ശ്രീലയത്തിൽ അഭിജിത്ത് (15) ആണ് മരിച്ചത്. വിതുര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർത്ഥിയായിരുന്നു. വീട്ടിനകത്തെ ഹാളിലാണ് അഭിജിത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മയും സഹോദരനുമാണ് മൃതദേഹം ആദ്യം കണ്ടത്. അഭിജിത്ത് വീട്ടിൽ ഒറ്റയ്ക്കായിരുന്നപ്പോഴാണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മൃതദേഹം വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിതുര പൊലീസ് കേസെടുത്തു.( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)