മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിടുകയും ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തതിന് കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവർ എസ്. സുനിൽകുമാറിനെതിരെയാണ് സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട ലംഘനത്തിന് വകുപ്പുതല നടപടി സ്വീകരിച്ചത്.

നെടുങ്കണ്ടം: മുഖ്യമന്ത്രി വിഡി. സതീശനെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിടുകയുംവ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവറായ എസ്. സുനിൽകുമാറിനെതിരെയാണ് വകുപ്പുതലത്തിൽ അടിയന്തര അച്ചടക്ക നടപടി സ്വീകരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

പൊതുജന മധ്യത്തിൽ സർക്കാരിന്റെയും കെഎസ്ആർടിസി കോർപ്പറേഷന്റെയും അന്തസ്സിന് കളങ്കം വരുത്തുന്ന രീതിയിൽ സോഷ്യൽ മീഡിയ ഉപയോഗിച്ചതിനാണ് ഡ്രൈവർക്കെതിരെ നടപടിയുണ്ടായത്. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സുനിൽകുമാർ, മുഖ്യമന്ത്രിയെ മോശം രീതിയിൽ ചിത്രീകരിക്കുന്നതിനായി മോർഫ് ചെയ്ത ചിത്രം സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.

സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പ്രാഥമികമായി വിലയിരുത്തി. തുടർന്നാണ് നെടുങ്കണ്ടം യൂണിറ്റിലെ സുനിൽകുമാറിനെ അന്വേഷണവിധേയമായി അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ കെഎസ്ആർടിസി അധികൃതർ ഉത്തരവിട്ടത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.