തിരുവനന്തപുരം: സംസ്ഥാനത്താകമാനം നിലവില്‍ പ്രളയ സാഹചര്യമില്ലെന്ന് ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. ആളുകളെ അനാവശ്യമായി ഭീതിയിലാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലാണ് മുരളി തുമ്മാരുകുടി ഇക്കാര്യം വ്യക്തമാക്കിയത്. വരും ദിവസങ്ങളില്‍ വേലിയേറ്റമാണെന്നും അതുകൊണ്ട് തന്നെ പുഴയിലെ വെള്ളം കടലിലേക്ക് ഒഴുകിപ്പോകുമെന്നും അദ്ദേഹം കുറിച്ചു.

താമസിക്കുന്ന പ്രദേശം താഴ്ന്നതാണെങ്കില്‍ മാറി താമസിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈറേഞ്ചില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മുമ്പ് മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മാറി താമസിക്കണം.  ഹൈറേഞ്ച് യാത്രകള്‍ ഒഴിവാക്കണമെന്നും  സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.