എറണാകുളം പറവൂർ സ്വദേശിനി എം ബി അതുല്യയാണ് കുറ്റിച്ചിറ പാലത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. 

കൊച്ചി: പ്ലസ്ടു പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. എറണാകുളം പറവൂർ സ്വദേശിനി എം ബി അതുല്യയാണ് കുറ്റിച്ചിറ പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്.

പറവൂർ സ്വദേശിയായ എം എസ് ബാബുരാജിന്‍റെയും റീനയുടെയും മകളാണ് അതുല്യ. പറവൂർ ഗേള്‍സ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. പറവൂർ ഗവ. ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

Also Read: പ്ലസ്ടു പരീക്ഷയില്‍ തോറ്റു: വിദ്യാര്‍ത്ഥിനി തീക്കൊളുത്തി മരിച്ചു