ഉച്ചയ്ക്ക് ഒന്നരയോടെയാണ് വടകര പുതിയ ബസ് സ്റ്റാൻഡിലെ ബസ് ബേയിൽ 'സ്ഫോടക വസ്തു' കണ്ടെത്തിയത്. പടക്കമാണെന്നായിരുന്നു സംശയം. 

കോഴിക്കോട്: വടകര പുതിയ ബസ് സ്റ്റാൻഡിൽ പരിഭ്രാന്തി പരത്തി വ്യാജ സ്ഫോടക വസ്തു. ബസ് ബേയിലാണ് സ്ഫോടക വസ്തുവിന് സമാനമായ വസ്തു കണ്ടെത്തിയത്. പടക്കമാണെന്ന് സംശയം ഉയ‍ർന്നെങ്കിലും ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഇത് സ്ഫോടക വസ്തുവല്ലെന്ന് സ്ഥിരീകരിച്ചു. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ആദ്യം സ്ഫോടക വസ്തുവാണെന്ന് സംശയിച്ചെങ്കിലും പിന്നീട്, പടക്കമാണെന്നായി നിഗമനം. യാത്രക്കാരെ ഒഴിപ്പിച്ചതിന് പിന്നാലെ ബോംബ് സ്ക്വാഡെത്തി സംശയിക്കപ്പെടുന്ന വസ്തു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തുട‍ർന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ സ്ഫോടക വസ്തുവാണെന്ന് സ്ഥിരീകരിച്ചത്. പ്ലാസ്റ്റിക് വസ്കുക്കളിൽ തിരി ചുറ്റി ബോംബിന്റെ പ്രതീതി സൃഷ്ടിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.