ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്റെ പേരിൽ വ്യാജ പ്രചാരണം
അന്താരാഷ്ട്രാ ഹിന്ദു പരിഷത്ത് (എഎച്ച്പി) മുൻ നേതാവ് പ്രതീഷ് വിശ്വനാഥന്റെ പരാമര്‍ശമെന്ന തരത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ പേരില്‍ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം

തിരുവനന്തപുരം: അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എഎച്ച്പി) മുൻ നേതാവ് പ്രതീഷ് വിശ്വനാഥന്റെ പരാമര്‍ശമെന്ന തരത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ പേരില്‍ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. പ്രതീഷ് വിശ്വനാഥന്റെ ഫോട്ടോയും ചേര്‍ത്ത് വച്ചാണ് വ്യാജപ്രചരണം നടക്കുന്നത്.
കോളേജ് വിദ്യാഭ്യാസ കാലത്ത് സിപിഎം അനുഭാവി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് പ്രതീഷ് പറഞ്ഞെന്ന തരത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്റെ പേരിൽ വ്യാജമായി നിർമിച്ച ചിത്രത്തിൽ ഉള്ളത്. എന്നാൽ ഈ ചിത്രം വ്യാജമാണ്. അതിൽ പറയുന്ന ഉള്ളടക്കം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ പ്രചാരണവും ചിത്രവുമായി യാതൊരു ബന്ധവും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം