വ്യാജ സർട്ടിഫിക്കറ്റ് നൽകിയ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരെ പൊലീസ് കേസെടുത്തു. നിഖിലിനെതിരെ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം/ ആലപ്പുഴ: കായംകുളം വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. സംഭവത്തിന്‍റെ വിശദാംശങ്ങൾ ഗവർണർ ആരാഞ്ഞു. കേരള സർവകലാശാല വിസിയുമായി ഗവർണർ ഫോണിൽ സംസാരിച്ചു. വി സി ഗവർണരെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിക്കും. അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് നൽകിയ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരെ പൊലീസ് കേസെടുത്തു. നിഖിലിനെതിരെ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ് ഐ നേതാവ് നിഖിൽ എം തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ അന്വേഷണം കലിങ്കയിലേക്കും നിളുകയാണ്. കായംകുളം പൊലീസ് കലിങ്ക സര്‍വകലാശാലയിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുത്തു. എന്നാൽ സർട്ടിഫിക്കറ്റ് പരിശോധിച്ച കോമേഴ്സ് വിഭാഗം മേധാവി കൺവീനറും കോളേജ് സൂപ്രണ്ട് അംഗവുമായ അഡ്മിഷൻ കമ്മിറ്റിയെ സംരക്ഷിക്കുകയാണ് എം എസ് എം കോളേജ് പ്രതികരിച്ചു. ഇതിനിടെ, വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേരള സർവകലാശാല ഡിജിപിക്ക് പരാതി നൽകി. 

Also Read: നിഖിലിന്‍റെ വ്യാജ സർട്ടിഫിക്കറ്റ്; ഡിജിപിക്ക് പരാതി നൽകി കേരള സർവകലാശാല, കേരള പൊലീസ് സംഘം കലിംഗയില്‍

അതിനിടെ, വിവാദം കടുത്തതോടെ എസ്എഫ്ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറിയായിരുന്നു നിഖിൽ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി. എസ്എഫ്ഐയുടെ മുഴുവൻ പ്രവർത്തകർക്കും പാഠമാകുന്ന രീതിയിൽ നിഖിൽ തോമസിനെ എസ്.എഫ്.ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീ, സെക്രട്ടറി പിഎം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

Also Read:'ചെയ്യാൻ പാടില്ലാത്ത പ്രവർത്തി'; നിഖിൽ തോമസിനെ എസ്എഫ്ഐ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി

Also Read: ആരാണ് നിഖില്‍ തോമസ്?എസ്എഫ്ഐയിലെ പെട്ടെന്നുള്ള വളര്‍ച്ച ആരുടെ തണലില്‍ ?പുറത്തേക്കുള്ള വഴി തെളിഞ്ഞതെങ്ങിനെ?

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

YouTube video player