Asianet News MalayalamAsianet News Malayalam

പൊലീസ് ആസ്ഥാനത്ത് വ്യാജരേഖയും ആൾമാറാട്ടവും; ആംഡ് പൊലീസ് എസ് ഐ ജേക്കബ് സൈമനെതിരെ കേസെടുത്തു

എസ്ഐയുടെ വീട്ടിൽ നിന്ന് ഡിജിപി, എഡിജിപിമാർ, ഐജി എന്നിവരുടെ വ്യാജ ലെറ്ററും വ്യാജസീലും രേഖകളും കണ്ടെത്തി. ഡിവൈഎസ്പിയുടെ യൂണിഫോമും കണ്ടെത്തി

Fake document and impersonation at police head quarters case against SI
Author
Thiruvananthapuram, First Published Mar 7, 2021, 12:07 PM IST

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ രേഖളുണ്ടാക്കി ആൾമാറാട്ടം നടത്തിയ എസ്ഐക്കെതിരെ ക്രൈംബ്രാഞ്ച് കേസെുത്തു. ജനമൈത്രി സംസ്ഥാന നോഡൽ ഓഫീസില്‍ ജോലി ചെയ്യുന്ന പൊലീസ് എസ്ഐ ജേക്കബ് സൈമണിനെതിരായാണ് കേസ്. ജേക്കബ് സൈമണിൻ്റെ വീട്ടിലും ഓഫീസിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി.

പൊലീസ് ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് എഡിജിപിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജനമൈത്രി ഓഫീസിൻ്റെ കോ-ഡിനേറ്ററാണ് എസ്ഐ ജേക്കബ് സൈമണ്‍. ഡിജിപി, ക്രൈം ബ്രാഞ്ച് എഡിജിപി, ഐജിമാർ എന്നിവരുടെ പേരിൽ ജേക്കബ് സൈമണ്‍ വ്യാജ സർട്ടിഫിക്കറ്റുകളുണ്ടാക്കി തട്ടിപ്പ് നടത്തിയതാണ് ക്രൈം ബ്രാഞ്ച് പറയുന്നു. മികച്ച പ്രവർത്തനം നടത്തുന്നവർക്ക് ഉന്നത ഗുഡ് സർട്ടിഫിക്കറ്റ് നൽകാറുണ്ട്. എന്നാൽ ഉന്നത പൊലീസും അറിയാതെ അവരുടെ ഒപ്പും സീലും വച്ച് ജേക്കബ് സൈമണ്‍ വ്യാപമായി  സർഫിക്കറ്റുകള്‍ വിതരണം ചെയ്തു. ചിലരെ വിരട്ടി പണം വാങ്ങാൻ ശ്രമിച്ചതോടെയാണ് ഇൻറലിജസ് ഉക്കാര്യമറിഞ്ഞ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. ഡിജിപിയുടെ പിആ‍ർഒയെന്ന വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയും തട്ടിപ്പ് നടത്തിയന്ന വിവരം ഡിജിപിക്ക് ലഭിച്ചു. 

ഇന്നലെ രസഹ്യമായി പൊലീസ് ആസ്ഥാനത്തെ ഓഫീസും കരുനാഗപ്പള്ളിയിലെ ഓഫീസിലും ഒരേ സമയം റെയ്ഡ് നടത്തി വ്യാജ രേഖകളും സീലും,  പിടികൂടി. എസ്ഐയുടെ വീട്ടിൽ നിന്നും ഡിവൈഎസ്പിയുടെ യൂണിഫോമും കിട്ടി. ഈ യൂണിഫോം ധരിച്ച് ഫോട്ടുകളുമെടുത്തുണ്ട്. ആള്‍മാറാട്ടം നടത്തി തട്ടിപ്പിനുവേണ്ടിയാണ് ഇതെന്ന് സംശയിക്കുന്നു. പൊലീസ് എത്തുന്നതിന് മുമ്പ് ജേക്കബ് സൈമണ്‍ വീട്ടിൽ നിന്നും കടന്നുകളഞ്ഞുവെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുമ്പോഴും മനുഷ്യകടത്തുമായി ബന്ധപ്പെട്ട് എസ്ഐക്കെതിരെ വകുപ്പ്തല നടപടിയുണ്ടായിട്ടുണ്ട്. ഉന്നതഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ള ജേക്കബ് സൈമണിനെ പൊലീസ് ആസ്ഥാനത്തേക്ക് നിയമനം നൽകി. മറ്റെതങ്കിലും ഉദ്യോഗസഥർക്ക് വ്യാജ രേഖ നിർമ്മാണത്തിൽ പങ്കുണ്ടോയെന്നും ക്രൈംബ്രഞ്ച് അന്വേഷിക്കുന്നുണ്ട്. കൊല്ലം ക്രൈംബ്രഞ്ച് ഡിവൈഎസ്പി ബിജുകുമാറിനാണ് അന്വേഷണ ചുമതല.

Follow Us:
Download App:
  • android
  • ios