വ്യാജരേഖാ കേസിൽ ബിഷപ്പ് ജേക്കബ് മനത്തോടത്തും ഫാദർ പോൾ തേലക്കാട്ടും പ്രതികളായ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചത്. കേസ് പിൻവലിക്കാനുള്ള സമ്മർദ ശ്രമങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യോഗം


കൊച്ചി: സിറോ മലബാർ സഭയിലെ വ്യാജരേഖ വിവാദത്തിൽ ശാസ്ത്രീയ അന്വേഷണം വേണമെന്ന് വൈദിക സമിതി. ബിഷപ്പിനെതിരെ പരാതി നൽകിയത് സഭയുടെ പേര് കളങ്കപ്പെടുത്താനാണ്. പരാതി നൽകിയ സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും വൈദിക സമിതി വ്യക്തമാക്കി.

വ്യാജരേഖാ കേസിൽ ബിഷപ്പ് ജേക്കബ് മനത്തോടത്തും ഫാദർ പോൾ തേലക്കാട്ടും പ്രതികളായ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചത്. കേസ് പിൻവലിക്കാനുള്ള സമ്മർദ ശ്രമങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായിരുന്നു യോഗം. 

കേസ് പിൻവലിക്കുക, പരാതിക്കാരനായ ഫാദർ ജോബി മാപ്രക്കാവിലിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഒരു വിഭാഗം വൈദികർ ഉന്നയിക്കുന്നത്. അതേസമയം ഫാദർ ജോബി മാപ്രക്കാവിലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സഭാ സുതാര്യതാ സമിതി എറണാകുളം - അങ്കമാലി അതിരൂപതാ ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ചു.