വ്യാജ ട്രേഡിങ് ആപ്പ് ഉപയോഗിച്ച് പ്രതികൾ ഇദ്ദേഹത്തിൽ നിന്ന് വലിയ തുക നിക്ഷേപമായി സ്വീകരിക്കുകയായിരുന്നു
കൊച്ചി: വ്യാജ ട്രേഡിങ് ആപ്പ് ഉപയോഗിച്ച് വ്യവസായിയിൽ നിന്ന് 25 കോടി രൂപ തട്ടിയെടുത്ത കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരട്ടി ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. നഗരത്തിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഉടമയാണ് തട്ടിപ്പിന് ഇരയായത്. വ്യാജ ട്രേഡിങ് ആപ്പ് ഉപയോഗിച്ച് പ്രതികൾ ഇദ്ദേഹത്തിൽ നിന്ന് വലിയ തുക നിക്ഷേപമായി സ്വീകരിക്കുകയായിരുന്നു. തുടർന്ന് ലാഭവിഹിതം നൽകാതെ വഞ്ചിക്കുകയായിരുന്നു. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകളിൽ പണം നഷ്ടമായാൽ ഉടൻ തന്നെ പോലീസിനെ അറിയിക്കണമെന്നും സൈബർ പൊലീസ് നിർദ്ദേശിച്ചു.
