തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ലക്ഷദ്വീപിലായിരുന്നപ്പോൾ കേരളത്തിൽ യാത്ര ചെയ്തുവെന്ന് രേഖ നൽകി പണം കൈപ്പറ്റിയതിനാണ് നടപടി. 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വിഭാഗം സെക്ഷൻ ഓഫീസർ പ്രമോദ് ജി വിയെ സസ്പെന്‍റ് ചെയ്തു. വ്യാജരേഖകൾ സമർപ്പിച്ച് യാത്രാബത്ത തട്ടിയെടുത്തതിനാണ് നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ലക്ഷദ്വീപിലായിരുന്നപ്പോൾ കേരളത്തിൽ വകുപ്പുതല പരിശോധനകൾക്കായി യാത്ര ചെയ്തുവെന്ന രേഖ പ്രമോദ് സമർപ്പിച്ചിരുന്നു. ഇത്തരത്തിൽ വ്യാ‍ജ രേഖ നൽകി പണം കൈപ്പറ്റിയതിനാണ് നടപടിയെടുത്തിരിക്കുന്നത്.