ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ ജലീലിനെതിരെ വ്യാജ കാർഡ് ഉണ്ടാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നാണ് പരാതി. തവനൂരിൽ ജോയിയോട് ജയിച്ചില്ലെങ്കിൽ മൊട്ടയടിച്ചു പാതി മീശ കളയുമെന്ന് ജലീൽ പറഞ്ഞതായി വ്യാജ കാർഡ് ഉണ്ടാക്കിയായിരുന്നു പ്രചാരണം നടത്തിയത്.
മലപ്പുറം: കെ ടി ജലീലിനെതിരെ വ്യാജ പ്രചരണം നടത്തിയതിനെതിരെ പരാതി നൽകി ഡി വൈ എഫ് ഐ. ഡി ജി പിക്കും, ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതി നൽകിയത്. ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ ജലീലിനെതിരെ വ്യാജ കാർഡ് ഉണ്ടാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നാണ് പരാതി. തവനൂരിൽ ജോയിയോട് ജയിച്ചില്ലെങ്കിൽ മൊട്ടയടിച്ചു പാതി മീശ കളയുമെന്ന് ജലീൽ പറഞ്ഞതായി വ്യാജ കാർഡ് ഉണ്ടാക്കിയായിരുന്നു പ്രചാരണം നടത്തിയത്. ഡി വൈ എഫ് ഐ തവനൂർ ബ്ലോക്ക് സെക്രട്ടറി എ പി വിമലാണ് പരാതി നൽകിയത്.


