നാല് മാസം പ്രായമുള്ള കുഞ്ഞു ഉൾപ്പെടെയുള്ളവരെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്.
കോട്ടയം : കോട്ടയം പാറെചാലിൽ ഒഴുക്കിൽപെട്ട കാറിൽ നിന്നും നാലഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കുമ്പനാട് സ്വദേശി സോണിയും കുടുംബവും സഞ്ചരിച്ച കാർ ആണ് ഒഴുക്കിൽപെട്ടത്. നാല് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവരെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. കാറ് കരയിലേക്ക് കയറ്റാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഒഴുകിപ്പോകാതിരിക്കാനായി കയറിൽ കെട്ടിയിരിക്കുകയാണ്.
കോട്ടയത്തെ പടിഞ്ഞാറൻ മേഖലയിലെ വെള്ളക്കെട്ട് ജനജീവിതം ദുസ്സഹമാക്കി. തിരുവാർപ്പ്, അയ് മനം, ഇല്ലിക്കൽ തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
ഒഴിയാതെ ആശങ്ക, 5 ഡാമുകളിൽ റെഡ് അലർട്ട്; ഇടുക്കി, കക്കി ഡാമുകളിൽ ബ്ലൂ അലർട്ട്; ഇടുക്കി തുറന്നേക്കും
അഞ്ച് ഡാമുകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴക്ക് നേരിയ ശമനമുണ്ടെങ്കിലും അഞ്ച് ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്. ഇടുക്കിയിലെ പൊന്മുടി, ലോവർപെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കുണ്ടള ഡാമുകളിലാണ് മുന്നറിയിപ്പ്. പെരിങ്ങൽകുത്ത്, ഷോളയാർ മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്. വ്യഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാൽ ഇടുക്കി, കക്കി ഡാമുകളിലേക്ക് കൂടുതൽ വെള്ളമൊഴുകിയെത്തുകയാണ്. രണ്ട് ഡാമുകളിലും ഒന്നാം ഘട്ട മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കിൽ ഇടുക്കി ഡാം തുറന്നേക്കുമെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചത്.
അതേ സമയം, മുല്ലപ്പെരിയാറടക്കം പല അണക്കെട്ടുകളും തുറക്കേണ്ട സാഹചര്യമുണ്ടെങ്കിലും ആശങ്ക വേണ്ടെന്നാണ് റവന്യൂ മന്ത്രി കെ രാജൻ വിശദീകരിക്കുന്നത്. 2018 ലെ അനുഭവമുണ്ടാകില്ല. റൂൾ കർവ് പ്രകാരം മാത്രമാകും ഡാമുകൾ തുറക്കുക. 534 ക്യുസെക്സ് വെള്ളമാണ് മുല്ലപ്പെരിയാറിൽ നിന്ന് ആദ്യം തുറന്ന് വിടുക. 2 മണിക്കൂർ കഴിഞ്ഞാൽ 1000 ക്യുസെക്സ് വെള്ളം തുറന്ന് വിടേണ്ടി വന്നേക്കാം. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു.
മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ വേണം, സ്റ്റാലിന് പിണറായിയുടെ കത്ത്
