Asianet News MalayalamAsianet News Malayalam

​ഗാസയിലെ ​ഹമാസ് കേന്ദ്രം തകർത്തെന്ന് ഇസ്രയേൽ; 50 പേരെ വധിച്ചെന്ന് അവകാശ വാദം, വെടിനിർത്തലിന് ഇടവേള നൽകും

ദിവസവും നാല് മണിക്കൂർ വെടിനിർത്തൽ ഇടവേളകൾ നടപ്പാക്കാൻ ഇസ്രയേൽ തീരുമാനിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. 

Israel destroys Hamas center in Gaza Claims that 50 people were killed  fvv
Author
First Published Nov 10, 2023, 7:09 AM IST

ടെൽഅവീവ്: ഗാസയിലെ ഹമാസ് സൈനികകേന്ദ്രത്തിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സേന. അന്പതോളം ഹമാസുകാരെ വധിച്ചുവെന്നും ഐഡിഎഫ് അവകാശപ്പെടുന്നു. ദിവസവും നാല് മണിക്കൂർ വെടിനിർത്തൽ ഇടവേളകൾ നടപ്പാക്കാൻ ഇസ്രയേൽ തീരുമാനിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. 

വെടിനിർത്തലിന് മൂന്ന് മണിക്കൂർ മുന്പ് പ്രത്യേക അറിയിപ്പ് നൽകുമെന്നാണ് പ്രഖ്യാപനം. ഗാസയിൽ ഇത് വരെ 10,812 പേർ കൊല്ലപ്പെട്ടെന്നാണ് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഗാസ സിറ്റിയിലെ അൽ ഖുദ്സ് ആശുപത്രി പരിസരത്തും വെടിവയ്പ്പ് നടക്കുകയാണ്. തെക്കൻ ഇസ്രയേലിലെ എയിലാറ്റ് നഗരത്തിൽ റോക്കറ്റ് ആക്രമണം നടന്നതായും റിപ്പോ‍ർട്ടുകളുണ്ട്. അതേസമയം, ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. 

യുദ്ധം കടുക്കുന്നു; ഹമാസിന്‍റെ സൈനിക ആസ്ഥാനം ആക്രമിച്ചെന്ന് ഇസ്രയേല്‍

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios