പുൽപ്പള്ളി മരക്കടവിലെ ചുളു ഗോഡ് എങ്കിട്ടൻ( 55) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. 

കൽപറ്റ: വയനാട്ടിലെ പുൽപ്പള്ളിയിൽ കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുൽപ്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവിൽ ചുളു ഗോഡ് എങ്കിട്ടൻ( 55) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കടബാധ്യത മൂലമാണ് എങ്കിട്ടൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒന്നര ഏക്കറോളം സ്ഥലത്ത് കടമെടുത്ത് ഇയാൾ കൃഷി നടത്തിയിരുന്നു. മഴ കുറവായതിനാൽ കൃഷി നശിച്ചതിൽ ഇയാൾ നിരാശനായിരുന്നുവെന്നും ചെറുകിട കർഷകനായ എങ്കിട്ടന് മൂന്ന് ലക്ഷത്തോളം രൂപ കടബാധ്യതയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.