Asianet News MalayalamAsianet News Malayalam

കര്‍ഷക പ്രശ്നം: പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധമാകും, ശക്തമായ പ്രതിഷേധത്തിന് പ്രതിപക്ഷം

ആം ആദ്മി പാർട്ടി ഇരുസഭകളിലും പ്രതിഷേധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ മൂന്ന് ആം ആദ്മി പാർട്ടി എംപിമാരെ രാജ്യസഭയിൽ നിന്ന് ഒരു ദിവസത്തേക്ക് പുറത്താക്കിയിരുന്നു. 

farmers protest opposition in parliament
Author
Delhi, First Published Feb 4, 2021, 6:49 AM IST

ദില്ലി: കര്‍ഷക പ്രശ്നത്തിൽ പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധമാകും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ച
ഇരുസഭകളിലും ഇന്ന് തുടരും. രാജ്യസഭയിൽ ഇന്നലെ നാലു മണിക്കൂർ ചർച്ച നടന്നിരുന്നു.ലോക്സഭ നടപടികൾ ഇന്നലെ പ്രതിപക്ഷ ബഹളത്തിൽ സ്തംഭിച്ചതിനാൽ ചർച്ച തുടരാനായില്ല. ലോക്സഭയിൽ പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും. ആം ആദ്മി പാർട്ടി ഇരുസഭകളിലും പ്രതിഷേധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ മൂന്ന് ആം ആദ്മി പാർട്ടി എംപിമാരെ രാജ്യസഭയിൽ നിന്ന് ഒരു ദിവസത്തേക്ക് പുറത്താക്കിയിരുന്നു. 

അതിനിടെ കർഷക സമരത്തിലെ വിദേശപ്രതികരണങ്ങൾക്കെതിരെ ഇന്ത്യൻ കായിക താരങ്ങളും രംഗത്തെത്തി.
ക്രിക്കറ്റ് താരങ്ങൾ അടക്കമുള്ളവരാണ് പ്രതികരിച്ചത്. ട്വീറ്റ് ചെയ്തെങ്കിലും കർഷകർ രാജ്യത്തിന്റെ അവിഭാജ്യഘടകമെന്നായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്രതികരണം.

ഇന്ത്യ അജണ്ടകൾക്കെതിരാണെന്ന ഹാഷ് ടാഗ് ഒഴിവാക്കി, ഇന്ത്യ ഒറ്റക്കെട്ടെന്ന ഹാഷ് ടാഗ് മാത്രം ഉൾപ്പെടുത്തിയാണ് രോഹിത് ശർമ്മയും കോഹ്ലിയും രഹാനയും ട്വീറ്റ് ചെയ്തത്. മുൻ ക്രിക്കറ്റ് താരങ്ങളായ അനിൽ കുംബ്ലെയും റെയ്നയും ഗായിക ലതാ മങ്കേഷ്കറുംവിദേശ പ്രതികരണങ്ങൾക്കെതിരെ പ്രതികരിച്ചു. 

Follow Us:
Download App:
  • android
  • ios