കടക്കെണിയിലകപ്പെട്ട കർഷകർക്ക് പരമാവധി സഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കോട്ടയം: കേരളത്തിൽ വർധിച്ചു വരുന്ന കർഷക ആത്മഹത്യകളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുമ്പൊന്നും ഉണ്ടാകാത്തവിധം കർഷക ആത്മഹത്യകളാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. കർഷകർക്ക് എങ്ങനെ ആശ്വാസം നൽകാമെന്ന് ചർച്ച ചെയ്യണം. കടക്കെണിയിലകപ്പെട്ട കർഷകർക്ക് പരമാവധി സഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
വായ്പ മുടങ്ങിയ കർഷകർക്ക് ഇനി നോട്ടീസ് അയക്കരുതെന്ന് ബാങ്കുകൾക്ക് സർക്കാർ നിർദേശം നൽകണം. കർഷകരുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും ബാങ്കുകൾ നിർത്തിവയ്ക്കണമെന്നും ഉമ്മൻചാണ്ടി അഭ്യർത്ഥിച്ചു.
