തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ  കുരുങ്ങിയാണ് അപകടം, കെഎസ്ഇബി ജീവനക്കാർ എത്താൻ വൈകിയെന്ന് നാട്ടുകാർ

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. അച്ഛനും മകനുമാണ് മരിച്ചത്. തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ കുരുങ്ങിയാണ് ഷോക്കേറ്റത്. അപ്പുക്കുട്ടൻ മകൻ റെനിൽ എന്നിവരാണ് മരിച്ചത്. ആദ്യം ഷോക്കേറ്റത് അപ്പുക്കുട്ടനാണ്. അച്ഛനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മകനും ഷേക്കേറ്റത്. അപകടമുണ്ടായത് അറിയിച്ചിട്ടും കെഎസ്ഇബി ജീവനക്കാർ എത്താൻ വൈകിയെന്ന് നാട്ടുകാർ പരാതിപ്പെട്ടു. അപ്പുക്കുട്ടൻ ചുമട്ട് തൊഴിലാളിയാണ്. റെനിൽ സ്വകാര്യ റിസോർട്ടിലെ ഡ്രൈവറാണ്.