Asianet News MalayalamAsianet News Malayalam

കോഴിക്കോട് പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍

2015 ല്‍ ഭാര്യയെ വധിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. 

father is arrested for attempting rape girl in kozhikode
Author
kozhikode, First Published Jul 21, 2020, 10:25 PM IST

കോഴിക്കോട്: പതിനാലുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പിതാവ് അറസ്റ്റില്‍. പയ്യോളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട പെണ്‍കുട്ടിക്ക് നേരെയാണ് കഴിഞ്ഞ ദിവസം മദ്യപിച്ച് ലക്കുകെട്ട പിതാവിന്‍റെ പീഡനശ്രമം ഉണ്ടായത്. മാതാവ് തക്കസമയത്ത് ഇടപെട്ടത് കാരണമാണ് കുട്ടി രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് പോക്സോ കോടതിയില്‍  ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‍തു. മദ്യപിച്ച് വഴക്കുണ്ടാക്കിയതിന് ഇയാളുടെ പേരില്‍ നേരത്തെയും കേസുകളുണ്ട്. 2015 ല്‍ ഭാര്യയെ വധിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. 

Follow Us:
Download App:
  • android
  • ios