കാടാമ്പുഴയിൽ പതിമൂന്നുകാരനെ ക്രൂരമായി മർദിച്ച കേസിൽ സഹപാഠിയുടെ പിതാവ് അറസ്റ്റിൽ. കാടാമ്പുഴ തുവ്വപ്പാറ സ്വദേശി സക്കീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം: മലപ്പുറം കാടാമ്പുഴയിൽ പതിമൂന്നുകാരനെ ക്രൂരമായി മർദിച്ച കേസിൽ സഹപാഠിയുടെ പിതാവ് അറസ്റ്റിൽ. കാടാമ്പുഴ തുവ്വപ്പാറ സ്വദേശി സക്കീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായിരുന്ന തർക്കത്തിലാണ് പ്രതി ഇടപെട്ടത്. സെപ്തംബർ 23ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സ്കൂട്ടിയിൽ സ്വന്തം മകനൊപ്പം പിന്തുടർന്നെത്തിയാണ് പ്രതി പതിമൂന്നുകാരനെ മർദിച്ചത്. ആദ്യം ക്രിയാത്മകമായി ഇടപെടാതിരുന്ന പൊലീസ് പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ഗുരുതര വകുപ്പുകൾ ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

YouTube video player