പ്രണയം നടിച്ച് സ്വന്തമാക്കാന്‍ സഭയുടെ ശത്രുക്കള്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നു എന്നും ഫാ. റോയ് വീഡിയോയില്‍ പറയുന്നു. സംവിധായകന്‍ ജിയോ ബേബി ആണ് ഈ വീഡിയോ പുറത്ത് വിട്ടത്. 

കോട്ടയം: നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം സംബന്ധിച്ച വിവാദങ്ങള്‍ ഒഴിയും മുമ്പ് വീണ്ടും വിദ്വേഷ സന്ദേശവുമായി കത്തോലിക്കാ സഭാ വൈദികന്‍. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള അഞ്ച് ഫെറോനകളിലെ മതാധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനത്തിലിനിടെയാണ് ഫാ. റോയ് കണ്ണന്‍ചിറ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. 

സഭയുടെ പ്രമുഖ പ്രഭാഷകനും സഭാ പത്രമായ ദീപികയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളുമാണ് ഫാ. റോയ്. കോട്ടയത്തിന് അടുത്തുള്ള സീറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒരു മാസത്തിനുള്ളില്‍ ഒമ്പത് പെണ്‍കുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണെന്നാണ് ഫാ. റോയ് പറഞ്ഞത്. 

ലവ് ജിഹാദിനെപ്പറ്റിയും നാര്‍കോട്ടിക് ജിഹാദിനെപ്പറ്റിയും നമ്മള്‍ കൂടുതല്‍ സംസാരിക്കുന്നുണ്ട്. അതോടൊപ്പം മറ്റ് ഇതര വിഭാഗങ്ങളിലേക്കും നമ്മുടെ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. അവര്‍ സ്ട്രാറ്റജിക് ആയ പദ്ധതികള്‍ ആവിഷ്‌കരിച്ച് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ട് എന്ന് വരെ വിവരം കിട്ടിയിട്ടുണ്ട്. 

പ്രണയം നടിച്ച് സ്വന്തമാക്കാന്‍ സഭയുടെ ശത്രുക്കള്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നു എന്നും ഫാ. റോയ് വീഡിയോയില്‍ പറയുന്നു. സംവിധായകന്‍ ജിയോ ബേബി ആണ് ഈ വീഡിയോ പുറത്ത് വിട്ടത്. ഈ നാട്ടില്‍ മനുഷ്യര്‍ക്ക് ജീവിക്കണം എന്ന് കുറിച്ച് വളരെ വലിയ വിമര്‍ശനമാണ് ജിയോ ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ ഉയര്‍ത്തിയിരിക്കുന്നത്.

(ഇത് സംബന്ധിച്ച പ്രതികരണത്തിനായി ഫാ. റോയ് കണ്ണന്‍ചിറയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വച്ച് ഓഫ് ചെയ്ത നിലയിലാണ്. )


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona