എളമക്കരയിലാണ് ഒന്നരമാസം പ്രായമുള്ള ആൺകുഞ്ഞിനെ അമ്മയും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തിയത്. പോസ്റ്റേ്മാർട്ടം കഴിഞ്ഞ് മോർച്ചറിയുടെ തണുപ്പിലേക്ക് മാറ്റിയ മൃതദേഹം ഏറ്റെടുക്കാൻ ആരും വരാത്ത സാഹചര്യത്തിലാണ് അധികൃതരുടെ ഇടപെടൽ.  

കൊച്ചി: കൊച്ചിയിൽ അമ്മയും, സുഹൃത്തും ചേർന്ന് കൊലപ്പടുത്തിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു. പതിനാലു ദിവസം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ആരും ഏറ്റെടുക്കാത്തതിനെ തുടർന്നാണ് പൊലീസും നഗരസഭയും ചേർന്ന് സംസ്കരിച്ചത്. എളമക്കരയിലാണ് ഒന്നരമാസം പ്രായമുള്ള ആൺകുഞ്ഞിനെ അമ്മയും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തിയത്. പോസ്റ്റേ്മാർട്ടം കഴിഞ്ഞ് മോർച്ചറിയുടെ തണുപ്പിലേക്ക് മാറ്റിയ മൃതദേഹം ഏറ്റെടുക്കാൻ ആരും വരാത്ത സാഹചര്യത്തിലാണ് അധികൃതരുടെ ഇടപെടൽ. 

മോർച്ചറിയുടെ തണുപ്പിൽ കഴിഞ്ഞ പതിനാലു ദിവസം ആരും വന്നില്ല. മൃതദേഹം ഏറ്റെടുക്കില്ല എന്ന് അച്ഛൻ പൊലീസിന് എഴുതിക്കൊടുത്തിരുന്നു. അമ്മയുടെ ബന്ധുക്കളും മുഖം തിരിച്ചു. തുടർന്നാണ് മൃതദേഹം സംസ്കരിക്കാൻ അധികൃതർ തയ്യാറായത്. അതേസമയം, കൊലക്കേസില്‍ പ്രതിയായ കുഞ്ഞിന്റെ അമ്മ ജയിലിൽ തുടരുകയാണ്. ഒടുവിലാണ് കോർപറേഷൻ്റെ സാനിധ്യത്തിൽ മൃതദേഹം സംസ്കരിക്കാൻ പൊലീസ് തീരുമാനിച്ചത്. പച്ചാളം പൊതുശ്മശാനത്തിൽ സംസ്കാരം നടത്തണോ മറ്റെവിടെയെങ്കിലും സംസ്കരിക്കണോ എന്ന കാര്യത്തിൽ മാത്രമായിരുന്നു തീരുമാനമെടുക്കാനുണ്ടായിരുന്നത്. ജനിച്ച് ഒന്നര മാസത്തിനിടെ കൊടും ക്രൂരതകളുടെ ഇരയായി കൊല്ലപ്പെട്ട കുഞ്ഞിന് മരിച്ചിട്ടും വൈകുന്ന നീതിയിലാണ് നമ്മുടെ സംവിധാനങ്ങളുടെ ഇടപെടൽ. 

'ഭാര്യയെ വിധവയായി ചിത്രീകരിച്ച് ഹണിട്രാപ്പ്, വ്യവസായിയോട് ആവശ്യപ്പെട്ടത് ആറ് ലക്ഷം'; സംഭവിച്ചത്

https://www.youtube.com/watch?v=Ko18SgceYX8