നിന്‍റെ പിറന്നാള്‍ സമ്മാനം ഈ റസിപ്റ്റാണ്. മറ്റൊന്നും ഇപ്പോൾ ചെയ്യാൻ കാണുന്നില്ല എന്ന് കുറിച്ച് കൊണ്ട് ദുരിത ആശ്വാസ നിധിയിലേക്ക് പണം അയച്ച രസീത് അബ്ദുള്‍ നാസര്‍ ഫേസ് ബുക്കിൽ പങ്കുവച്ചു. 

വയനാട്ടിലെ ദുരിത ബാധിതർക്ക് സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്ക് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ദുരിത ബാധിതർക്ക് എല്ലാ സഹായവും സർക്കാർ നൽകുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും.

മകൾക്ക് പിറന്നാൾ സമ്മാനമായി നൽകാനിരുന്ന 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചിരിക്കുകയാണ് ഒരു അച്ഛൻ. നിൻറെ പിറന്നാൾ സമ്മാനം ഈ റസിപ്റ്റാണ്. മറ്റൊന്നും ഇപ്പോൾ ചെയ്യാൻ കാണുന്നില്ല എന്ന് കുറിച്ച് കൊണ്ട് ദുരിത ആശ്വാസ നിധിയിലേക്ക് പണം അയച്ച രസീത് അബ്ദുൾ നാസർ ഫേസ് ബുക്കിൽ പങ്കുവച്ചു. 

അഭിഭാഷകയായ ആയിഷ പള്ളിയൽ ആണ് മകൾ. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. മാതൃകപരമായ തീരുമാനമാണെന്ന് ഒരാൾ പോസ്റ്റിന് കമന്റ് ചെയ്തു. അഭിമാനമെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തതു. 

Wayanad Landslide LIVE Update | Asianet News | Malayalam News LIVE | Kerala Rain |ഏഷ്യാനെറ്റ് ന്യൂസ്