Asianet News MalayalamAsianet News Malayalam

നെല്ല് സംഭരണത്തിന് ഫെഡറൽ സഹകരണ സംഘം രൂപീകരിക്കും; രണ്ട് മില്ലുകളും സ്ഥാപിക്കുമെന്ന് വി എൻ വാസവൻ

കലാകാരൻമാർക്ക് സഹകരണ സംഘം രൂപീകരിക്കും. നിർജീവമായ സഹകരണ സംഘങ്ങൾ സജീവമാക്കും. കലാകാരൻമാർക്ക് വായ്പ നൽകുക, സ്ഥിരം വേദി ഒരുക്കുക തുടങ്ങിയ കാര്യങ്ങൾ പ്രധാനമാണ്. 

federal co operative society will be formed for paddy procurement says minister vn vasavan
Author
Thiruvananthapuram, First Published Jul 3, 2021, 12:14 PM IST

തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങളെ കോർ ബാങ്കിങ്ങിലേക്ക് കൊണ്ടുവരുമെന്ന് മന്ത്രി വി എൻ വാസവൻ. ഇതിനുള്ള ഐ.ടി ഇൻ്റഗ്രേഷൻ്റെ കാര്യത്തിൽ തീരുമാനമായി. ഇതോടെ മൊബൈൽ ബാങ്കിങ്ങ് അടക്കമുള്ള സേവനങ്ങൾ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

നെല്ല് സംഭരണത്തിന് ഫെഡറൽ സഹകരണ സംഘം രൂപീകരിക്കും. രണ്ട് മില്ലുകളും സ്ഥാപിക്കും. കലാകാരൻമാർക്ക് സഹകരണ സംഘം രൂപീകരിക്കും. നിർജീവമായ സഹകരണ സംഘങ്ങൾ സജീവമാക്കും. കലാകാരൻമാർക്ക് വായ്പ നൽകുക, സ്ഥിരം വേദി ഒരുക്കുക തുടങ്ങിയ കാര്യങ്ങൾ പ്രധാനമാണ്. കോട്ടയത്ത് അക്ഷര മ്യൂസിയം സ്ഥാപിക്കുമെന്നും വി എൻ വാസവൻ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios