തിരുവനന്തപുരം: ജനം ലോക്ക്ഡൗണ്‍ അവസാനിപ്പിച്ചോ എന്ന് സംശയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ അവസാനിച്ചോ എന്ന പ്രതീതിയുണ്ടാകുന്നു. വിഷു തലേന്നായതുകൊണ്ടായിരിക്കാം ജനം പുറത്തിറങ്ങുന്നത്. വടക്കന്‍ കേരളത്തില്‍ നിയന്ത്രണം ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഈ പ്രശ്‌നം ഗൗരവമായി കാണണം. ഒരു കാരണവശാലും അനാവശ്യമായി ആളുകളെ പുറത്തിറങ്ങാന്‍ അനുവദിക്കരുത്.

പൊതു സ്ഥലത്ത് കൂടുതല്‍ ആളുകള്‍ എത്തുന്നത് അനുവദിക്കില്ല. ഡയാലിസിസ് രോഗികളെ കൊണ്ടുപോകാന്‍ സര്‍ക്കാര്‍, സന്നദ്ധ സേവകരുണ്ട്. തമിഴ്‌നാട് അതിര്ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ വിവിധ വഴികളിലൂടെ സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പലരും അതിര്‍ത്തി കടക്കുന്നു. കേരളത്തിനുള്ളിലേക്ക് ആളുകള് വരുന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.